ജനസംഖ്യയില്‍ കുതിപ്പ്; 2036ല്‍ ഇന്ത്യന്‍ ജനസംഖ്യ 150 കോടിക്ക് മുകളില്‍ എത്തുമെന്ന് അനുമാനം

ന്യൂഡല്‍ഹി : ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യത്ത് വന്‍ വര്‍ധനയാണ് രേഖപെടുത്തുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 121.1 കോടി. (ഇപ്പോള്‍ ജനസംഖ്യ 138 കോടിയെന്നാണു കണക്കാക്കപ്പെടുന്നത്.) കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ജനസംഖ്യാ കമ്മിഷന്‍ രൂപീകരിച്ച ജനസംഖ്യ വര്‍ധന സംബന്ധിച്ച സാങ്കേതിക സമിതിയുടേതാണ് വിലയിരുത്തല്‍ അനുസരിച്ചു 2036 ല്‍ 152.2 കോടി പിന്നിടുമെന്നാണ് അനുമാനം.

സംസ്ഥാനങ്ങളില്‍ ഡല്‍ഹിയിലാകും ഏറ്റവും കൂടുതല്‍ വര്‍ധന നിരക്ക്. ഹിമാചല്‍പ്രദേശില്‍ ഏറ്റവും കുറവും. അതേ സമയം, 2036 ആകുമ്ബോഴേക്കും കുട്ടികളുടെ എണ്ണം കുറയും. മുതിര്‍ന്നവരുടെ എണ്ണത്തിലും ആനുപാതിക വര്‍ധനയുണ്ടാകും. 2011 ല്‍ ജനസംഖ്യയുടെ 50.2 % പേരും 24 വയസ്സിനു താഴെയുള്ള ചെറുപ്പക്കാരായിരുന്നുവെങ്കില്‍ 2036 ല്‍ ഇത് 35.3% ആയി കുറയും.

15 വയസ്സില്‍ താഴെയുള്ളവര്‍ ജനസംഖ്യയുടെ 20% ആയി ചുരുങ്ങും. ഇത് 2011ല്‍ 30% ആയിരുന്നു. 15 – 59 വയസ്സ്: 64.9% (2011ല്‍ 60.7%). 60 വയസ്സിനു മുകളില്‍ 14.9 % ആകും. (2011ല്‍ 8.4%). കേരളത്തിലെ ജനസംഖ്യ 2036ല്‍ 3.69 കോടിയിലെത്തുമെന്നാണ് കമ്മിഷന്റെ നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *