സംസ്കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ നാല് വിദ്യാർത്ഥിനികൾ 2021-22ലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരത്തിന് അർഹരായി. അമൃത രാജ് പി. (ബി. എ. സംസ്കൃതം സാഹിത്യം), അനുപമ എൻ. വി. ( ബി. എ. ഭരതനാട്യം), ഗോപിക കൃഷ്ണ സി. എസ്. ( ബി. എ. മ്യൂസിക്), ന്യൂഫി ജോൺ( ബി. എ. സംസ്കൃതം സ്പെഷ്യൽ ന്യായ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ജനുവരി 25ന് വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്യും.

വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ 2021-22 അധ്യയന വർഷം ബിരുദപഠനം പൂർത്തിയാക്കിയ രണ്ടരലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുളള ആയിരം പ്രതിഭാധനരായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *