സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയിരുന്ന സംഘം അറസ്റ്റില്‍


സ്ത്രീകള്‍ക്കൊപ്പം നഗ്ന ചിത്രങ്ങളെടുത്ത് ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടിയിരുന്ന സംഘം തിരുവനന്തപുരത്ത് പിടിയില്‍. തിരുവനന്തപുരം ചാക്ക സ്വദേശികളായ അനു, സനു, ഷീബ, ദീപ എന്നിവരുള്‍പ്പെടെ ഏഴ് പേരാണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. വന്‍കിട വ്യവസായികളില്‍ നിന്ന് നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഇവര്‍ ലക്ഷങ്ങള്‍ തട്ടിയതായി പൊലീസ് പറഞ്ഞു.


പെണ്‍വാണിഭത്തിനായി എത്തുന്നവരെ വീടുകളില്‍ കൊണ്ടുപോയി സ്ത്രീകള്‍ക്കൊപ്പം ചേര്‍ത്ത് ഫോട്ടോ എടുക്കുകയും പണം തട്ടുകയും ചെയ്യുന്നവരാണ് സംഘം. 10 ലക്ഷത്തോളം രൂപ ചിലരില്‍ നിന്ന് ഈ സംഘം ഈടാക്കിയിരുന്നതായും പൊലീസ് അറിയിച്ചു.




Sharing is Caring