News Sections: mainnews
-
ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് കെപിസിസി
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് കോണ്‍ഗ്രസ് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്. ഇതിനായി മണ്ഡലം കമ്മിറ്റികള്‍ അഞ്ച് ലക്ഷം രൂപ വീതം പിരിച്ചു നല്‍കും.ദുരിതബാധിതതരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി…
-
ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തുടരും; കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം തുടരുന്നു
ചെങ്ങന്നൂര്‍: സൈന്യത്തിന്റെ പ്രവര്‍ത്തനം വരുംദിവസങ്ങളിലും ചെങ്ങന്നൂരില്‍ തുടരും. ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തുകൊണ്ടുവരും. ഇവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് അടുത്ത ദൗത്യം. രക്ഷാപ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന മേജര്‍ ഹേമന്ത്…
-
ഷോളയാറില്‍ കുടുങ്ങിയ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി
തൃശൂര്‍: ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം അഞ്ച് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം…
-
തൊഴില്‍ നഷ്ടം: ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു
കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി കേരളം വിടുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ജോലി ചെയ്തിരുന്നവരാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത്. വെള്ളപ്പൊക്കം മൂലം ജോലി നഷ്ടപ്പെട്ടതിനാല്‍ എങ്ങനെയും നാട്ടിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍…
-
ദുരന്തനിവാരണ അതോറിറ്റി പൂര്‍ണ പരാജയം: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതോറിറ്റിയുടെ ചെയര്മാന് എന്ന നിലയ്ക്ക് മുഖ്യമന്ത്രി ആയിരുന്നു പ്രളയമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കേണ്ടിയിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…
-
കുട്ടനാട്ടില്‍ 1.25 ലക്ഷം പേര് ദുരിതാശ്വാസ ക്യാംപില്‍; വാസയോഗ്യമല്ലാതെ തകര്‍ന്നത് ആയിരക്കണക്കിന് വീടുകള്‍
കുട്ടനാട്: രണ്ട് ലക്ഷത്തോളം ജനംസംഖ്യയുള്ള കുട്ടനാട്ടില്‍ 1.25 ലക്ഷം പേരും ദുരിതാശ്വാസ ക്യാംപുകളിലാണ്. അരലക്ഷം പേര് ബന്ധുവീടുകളിലും ആയിരക്കണക്കിന് വീടുകള്‍ വാസയോഗ്യമല്ലാതെ തകര്‍ന്നു. ക്യാംപുകളില്‍ നിന്ന് മടങ്ങേണ്ടത് എങ്ങോട്ടെന്ന ആശങ്കയിലായിരുന്നു ജനം. വെള്ളം ഇപ്പോഴും…
-
ചെങ്ങന്നൂരില്‍ രക്ഷാദൗത്യം അവസാനഘട്ടത്തിലെന്ന് സജി ചെറിയാന്; കൊള്ളവില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാദൗത്യം അവസാനഘട്ടത്തിലാണെന്ന് സജി ചെറിയാന് എംഎല്‍എ. പാണ്ടനാട് കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് പുറത്തെത്തിക്കും.വെണ്മണിയിലും ചെങ്ങന്നൂരും രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കും.കൊള്ളവില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സജി ചെറിയാന് പറഞ്ഞു. ചെറുവള്ളങ്ങളാണ് ചെങ്ങന്നൂരില്‍…
-
ഒഡിഷയില്‍ നിന്ന് 240 അംഗ ഫയര്‍ സര്‍വീസ് സേന പുറപ്പെട്ടു
ഭുബനേശ്വര്‍: ഒഡിഷയില്‍ നിന്ന് കേരളത്തിലേക്ക് 240 അംഗ ഫയര്‍ സര്‍വീസ് സേന പുറപ്പെട്ടു. ഭുബനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നാണ് സംഘം വിമാനത്തില്‍ കേരളത്തിലേക്കു തിരിച്ചത്.
-
കാഷ്മീരില്‍ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു
ജമ്മു കാഷ്മീരില്‍ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചു. കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ധര്‍ സെക്ടറിലായിരുന്നു സംഭവം. നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്ന തീവ്രവാദികള്‍ക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. തീവ്രവാദികള്‍ തിരിച്ചും വെടിവച്ചു. ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ വധിക്കാനായി.…
-
ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; ദുരിതമേഖലയിലേക്കുള്ള വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി
ചെങ്ങന്നൂരില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനുളള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നേരത്തെ തീരുമാനിച്ചതു പോലെ നാല് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും…

Local News
















