അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സ്ഥലത്ത്


ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടം പരിശോധിക്കാന്‍ അന്വേഷണസംഘം സ്ഥലത്ത്. എയര്‍ ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വിമാനഭാഗങ്ങള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘവും സ്ഥലത്തെത്തിയിരുന്നു.


വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ആഭരണങ്ങളും പാസ്‌പോര്‍ട്ടുമുള്‍പ്പെടെയുളള സാധനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞശേഷം സാധനങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.അപകടസമയത്ത് മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്തുകൂടി യാത്ര ചെയ്തവരെയും സമീപത്ത് ജോലി ചെയ്തിരുന്നവരെയും കാണാനില്ലെന്ന് പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.


ഇവരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്പിളുകളുമായി പരിശോധിച്ച് ബന്ധം സ്ഥിരീകരിച്ചാല്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കും.



Sharing is Caring