ദുരിതബാധിതര്‍ക്ക് ആയിരം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് കെപിസിസി


തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീട് നഷ്ടമായവര്‍ക്ക് കോണ്‍ഗ്രസ് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ഇതിനായി മണ്ഡലം കമ്മിറ്റികള്‍ അഞ്ച് ലക്ഷം രൂപ വീതം പിരിച്ചു നല്‍കും.ദുരിതബാധിതതരുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും കെപിസിസി ആവശ്യപ്പെട്ടു.


അതേസമയം, സര്‍ക്കാരിന്റെ വീഴ്ച്ചകളെ തുറന്ന് കാട്ടിയില്ലെന്ന് കെപിസിസി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെ.മുരളീധരന്‍, ജോസഫ് വാഴക്കന്‍, തിരുവഞ്ചൂര്‍ എന്നിവരാണ് വിമര്‍ശനമുന്നയിച്ചത്. ഡാം തുറന്നുവിട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.




Sharing is Caring