ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാദൗത്യം അവസാനഘട്ടത്തിലാണെന്ന് സജി ചെറിയാന്‍ എംഎല്‍എ. പാണ്ടനാട് കുടുങ്ങിക്കിടക്കുന്നവരെ ഇന്ന് പുറത്തെത്തിക്കും.വെണ്‍മണിയിലും ചെങ്ങന്നൂരും രക്ഷാപ്രവര്‍ത്തനം ഇന്ന് പൂര്‍ത്തിയാക്കും.കൊള്ളവില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ചെറുവള്ളങ്ങളാണ് ചെങ്ങന്നൂരില്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അതേസമയം ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം 90 ശതമാനം പൂര്‍ത്തിയായി. പലരും വീടുവിട്ട് വരാന്‍ തയ്യാറാകാത്തവരാണ്. ഇവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കും.














