ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി

ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവില്‍ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്.

പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. പാലക്കാട് കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മുഴുവന്‍ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലര്‍ട്ടാണ്. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി വരെ താപനില ഉയരാം.

കൊല്ലം ജില്ലയില്‍ 40 ഡിഗ്രി വരെയും തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡി?ഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍?ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡി?ഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത.ഈ ജില്ലകളില്‍ സാധാരണ നിലയില്‍ നിന്ന് 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാനും സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ചൂട് ക്രമാതീതമായി കൂടിയതോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയത്. ഈരീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ കേരളം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാനും സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *