വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ തൃശൂർ മെഡിക്കൽ കോളജിൽ ചികില്‍സയില്‍ തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൂവരെയും കണ്ടെത്തിയത്.


കുടുംബ പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.ഭർത്താവിൻ്റെ വീട്ടിൽ വച്ചാണ് ബീനയ്ക്കും മക്കൾക്കും രാവിലെ പൊള്ളലേറ്റത്. തീ കത്തിയ ശേഷം വീട്ടിനുള്ളിൽ ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.




Sharing is Caring