News Sections: Ernakulam
-
പ്രളയം: ആരോഗ്യ മേഖലയ്ക്ക് 325.5 കോടി അനുവദിക്കണമെന്ന് മന്ത്രി കെ കെ ശൈലജ
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ആരോഗ്യമന്ത്രി കെ കെ…
-
എറണാകുളം റെയില്‍വേ സ്റ്റേഷനിലെ ദുരിതാശ്വാസ സഹായ വസ്തുക്കള്‍ ഉടന്‍ ഏറ്റെടുത്ത് വിതരണം ചെയ്യും
കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള സാധന സാമഗ്രികള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഏറ്റെടുത്ത് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക പദ്ധതിക്ക് ജില്ല ഭരണകൂടം രൂപം നല്കി. ഇതിനായി പ്രത്യേക…
-
എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമെന്ന് കളക്ടര്‍
കൊച്ചി: പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായുള്ള എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ക്യാന്പുകളില്‍ ഭക്ഷണപ്പൊതിയും മരുന്നും വിതരണം ചെയ്യുന്നത് ഉൗര്‍ജിതമായി നടക്കുകയാണ്. സൈന്യത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹകരണത്തോടെയാണ് ജില്ലയിലെ പ്രളയ മേഖലകളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്തിയത്.
-
കുടുങ്ങിക്കിടന്ന പൂര്‍ണഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു; മണിക്കൂറുകള്‍ക്കകം പ്രസവം
പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാവുന്നു. 3000 ത്തില്‍ കൂടുതല്‍ പേരെയാണ് ഇതിനകം സൈന്യം രക്ഷിച്ചത്. സുരക്ഷിത സ്ഥാനത്തുള്ള 750 പേര്‍ക്ക് വൈദ്യ, ഭക്ഷണ സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു. 23 ഹെലികോപ്റ്ററുകളിലായി നാവികസേനയും രക്ഷാപ്രവര്‍ത്തനം സജീവമായി…
-
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ചെന്നിത്തല
കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മാനദണ്ഡങ്ങള്‍ മാറ്റിവച്ച് സംസ്ഥാനത്തെ ഉദാരമായി സഹായിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.…
-
എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി
കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് എറണാകുളും, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം. എറണാകുളത്തുള്ള ഫാക്ടറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശമുണ്ട്.
-
ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെറിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്. നാല് ഷട്ടറുകള്‍ 80 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ…
-
കൊച്ചിയില്‍ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊച്ചി മുനമ്പത്ത് ബോട്ടില്‍ കപ്പലിടിച്ച് മൂന്നു മരണം. മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. ബോട്ട് നിശ്ശേഷം തകര്‍ന്നു. മുനമ്പത്തു…
-
100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്: മുഖ്യപ്രതി പെരുമ്പാവൂരിൽ പിടിയിൽ
വ്യാജബില്ലുണ്ടാക്കി നൂറുകോടിയിലധികം രൂപയുടെ ജിഎസ്ടി തട്ടിപ്പു നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. പെരുമ്പവൂർ വല്ലം ചൂണ്ടി കുപ്പിയാൻ കെ യു നിഷാദിനെയാണ് പൊലീസിന്റെ സഹായത്തോടെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്ലൈവുഡ്…
-
കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജി പിന്‍വലിക്കാനൊരുങ്ങി നടിമാര്‍
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ കക്ഷിചേരാന്‍ നല്കിയ ഹര്‍ജി എഎംഎംഎ ഭാരവാഹികളായ നടിമാര്‍ പിന്‍വലിച്ചേക്കും. ഇവരുടെ പിന്തുണ തനിക്ക് വേണ്ട എന്ന ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ച് തടിയൂരാനുള്ള ശ്രമം. കേസിലെ…

Local News


















