കുടുങ്ങിക്കിടന്ന പൂര്‍ണഗര്‍ഭിണിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു; മണിക്കൂറുകള്‍ക്കകം പ്രസവം


പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാവുന്നു. 3000 ത്തില്‍ കൂടുതല്‍ പേരെയാണ് ഇതിനകം സൈന്യം രക്ഷിച്ചത്. സുരക്ഷിത സ്ഥാനത്തുള്ള 750 പേര്‍ക്ക് വൈദ്യ, ഭക്ഷണ സഹായം എത്തിച്ചുകൊടുക്കുകയും ചെയ്തു.


23 ഹെലികോപ്റ്ററുകളിലായി നാവികസേനയും രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുന്നുണ്ട്. ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തു നിന്ന് പൂര്‍ണഗര്‍ഭിണിയായ യുവിയെ എയര്‍ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ചു.


രാവിലെ രക്ഷപ്പെടുത്തിയ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടു മണിയോടെ സുഖപ്രസവം നടക്കുകയും ചെയ്തു. സജിത ജബില്‍ എന്ന യുവതിക്കാണ് അവസാന നിമിഷം രക്ഷാവള്ളിയുമായി നേവി ടീം എത്തിയത്. ആണ്‍കുഞ്ഞാണ് സജിതയ്ക്ക്. വീടിനു ചുറ്റും വെള്ളമെത്തിയതിനാല്‍ മുകള്‍നിലയിലായിരുന്നു സജിത.



Sharing is Caring