പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി


തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 10:50 ഓടെ തിരുവനന്തപുരം പ്രത്യേക വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്.


രാത്രി രാജ്ഭവനില്‍ തങ്ങുന്ന മോദി രാവിലെ ആറേ മുക്കാലോടെ ഹെലികോപ്റ്ററില്‍ ദുരിതബാധിത പ്രദേശങ്ങള്‍ കാണും. മുഖ്യമന്ത്രി പിണറായി വിജയനും കൂടെയുണ്ടാവുമെന്നാണ് സൂചന. പിന്നീട് എട്ടരമണിക്ക് അവലോകന യോഗം നടക്കും. കൊച്ചിയിലായിരിക്കും യോഗം.


രാവിലെ പത്തരമണിയോടെ മോദി ഡല്‍ഹിയിലേക്കു തിരിച്ചുപോവും.



Sharing is Caring