എറണാകുളം റെയില്‍വേ സ്‌റ്റേഷനിലെ ദുരിതാശ്വാസ സഹായ വസ്തുക്കള്‍ ഉടന്‍ ഏറ്റെടുത്ത് വിതരണം ചെയ്യും

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള സാധന സാമഗ്രികള്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് ഏറ്റെടുത്ത് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിന് പ്രത്യേക പദ്ധതിക്ക് ജില്ല ഭരണകൂടം രൂപം നല്‍കി. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

സബ് കളക്ടര്‍ എസ്. ചന്ദ്രശേഖറിനാണ് ഏകോപന ചുമതല. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ചുമതല വിജിലന്‍സ് സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി കളക്ടര്‍ അബ്രഹാം ഫിറ്റ്‌സ് ജെറാള്‍ഡ്, കണയന്നൂര്‍ തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശ്രീവര്‍ധനകുമാര്‍ എന്നിവര്‍ക്കാണ്. റെയില്‍വേ മാര്‍ഷലിംഗ് യാര്‍ഡില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നതിന് കണയന്നൂര്‍ എല്‍ആര്‍ തഹസില്‍ദാര്‍ പി.ആര്‍. രാധിക, കോതമംഗലം എല്‍ആര്‍ തഹസില്‍ദാര്‍ കെ.എസ്. പരീത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.സി. രാജു എന്നിവര്‍ക്ക് ചുമതല നല്‍കി.

ഏറ്റെടുക്കുന്ന സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണ്‍, സെന്‍ട്രല്‍ വെയര്‍ഹൗസ്, കളമശേരി ഗോഡൗണ്‍ എന്നിവിടങ്ങളിലാണ് സംഭരിക്കുക. യഥാക്രമം അസിസ്റ്റന്റ് സെയില്‍സ് ടാക്‌സ് ഓഫീസര്‍ ജി. അനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.പി. സുരേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ.എ. ജോസ് എന്നിവര്‍ക്കാണ് സാധനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ സമാഹരിക്കുന്നതിനുള്ള ചുമതല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *