ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെറിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്. നാല് ഷട്ടറുകള്‍ 80 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യപിച്ചത്. ഡാമിന്റെ സംഭരണശേഷി 169 മീറ്ററാണ്.

അണക്കെട്ട് തുറന്നാല്‍ പുറത്തേക്കൊഴുകുന്ന വെള്ളം അഞ്ച് മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഇതിന് മുന്‍പ് 2013 ലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അന്ന് 900 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *