കനത്ത മ‍ഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( 9. 8.2018) അവധി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാല്‍ ഇടുക്കി താലൂക്കിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് ( 9.8 ‘2018) അവധി പ്രഖ്യാപിച്ചു.

മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കൊല്ലത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഒ‍ഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്ബ,ഇരിട്ടി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കോ‍ഴിക്കോടു ജില്ലയിലെ താമരശേരി താലൂക്കിലും നാദാപുരം, കുന്നുമ്മല്‍ പേരാമ്ബ്ര ബാലുശേരി, മുക്കം വിദ്യാഭ്യാസ ഉപ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ യു വി ജോസ് അവധി പ്രഖ്യാപിച്ചു അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

ദേവികുളം ഉടുമ്ബന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ വ്യാഴാഴ്‌ച (09.08.2018) അവധി.
കനത്ത മഴ തുടരുന്നതിനാല്‍ ദേവികുളം, ഉടുമ്ബന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ ഇന്ന് (09.08.2018) അവധി അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക്‌ അവധി ബാധകമല്ല.

മലപ്പുറം കൊണ്ടോട്ടി നിലമ്ബൂര്‍ താലൂക്കിലെ പ്രെഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ (9/8/18). അവധി പ്രഖ്യാപിച്ചു. അംഗന്‍ വാടികള്‍ക്കും അവധി ബാധകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *