കരുണാനിധിയെ കാണാനുള്ള അണികളുടെ തിക്കിലും തിരക്കിലും മൂന്ന് മരണം

അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ അന്തിമോപചാര ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാന്‍ അണികള്‍ കൂട്ടമായി തള്ളിക്കയറിയതോടെ രാജാജി ഹാളിനു മുന്നില്‍ സംഘര്‍ഷമുടലെടുത്തു. ചെറിയ തോതില്‍ പൊലീസ് ലാത്തിവീശി. ഉച്ചയോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജാജി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ച് പോയതിന് പിന്നാലെയാണ് പോലീസ് സ്ഥലത്ത് നിന്നും വലിഞ്ഞു തുടങ്ങിയത്. ഇതോടെ രാജാജി ഹാളിന്റെ പരിസരത്ത് കാത്തുനിന്ന പതിനായിരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ മൃതദേഹത്തിന്റെ സമീപത്തേക്ക് ഇരച്ചെത്തി. ബന്ധുക്കള്‍ക്കും ഡിഎംകെ നേതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആളുകള്‍ മൃതദേഹത്തിന്റെ അടുത്തേക്ക് തള്ളിക്കയറുകയായിരുന്നു.

ഇക്കാര്യങ്ങളെല്ലാം അരങ്ങേറുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന കുറച്ചു പോലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്യുന്ന ദയനീയ സംഭവമാണ് രാജാജി ഹാളില്‍ അരങ്ങേറിയത്. ബാരിക്കേഡുകള്‍ തള്ളി മറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെയാണ് രാജാജി ഹാളിനു മുന്‍വശത്തു സംഘര്‍ഷാവസ്ഥയുണ്ടായത്‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *