നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി ഹൈക്കോടതി ഇളവ് അനുവദിച്ചില്ല.
നാഷണല്‍ ഹെറാള്‍ഡിനെ രാഹുല്‍ ഗാന്ധി ഡയരക്ടറായുള്ള യങ് ഇന്ത്യ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് രാഹുലിനെതിരെ കേസ് കൊടുത്തത്.

2010 നവംബറില്‍ 50 ലക്ഷം രൂപയുടെ മൂലധനത്തില്‍ ആരംഭിച്ച യങ് ഇന്ത്യ, പിന്നീട് ചെറിയ വിലയ്ക്ക് നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തെന്നാണ് ആരോപണം. നാഷണല്‍ ഹെറാള്‍ഡ് ഉടമകളായ അസോസിയേറ്റ് ജേണലിന്റെ ഭൂരിഭാഗം ഓഹരികളും (ഏതാണ്ട് 90.25 കോടി രൂപ വിലമതിക്കുന്ന) വെറും 50 ലക്ഷം രൂപ മുടക്കി വാങ്ങിയെന്നാണ് സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നത്. ബാക്കി തുകയ്ക്ക് കോണ്‍ഗ്രസ് പലിശരഹിത വായ്പ അനുവദിച്ചുവെന്നും ആരോപിക്കുന്നു.
എന്നാല്‍ ഇക്കാര്യങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.













