കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ചെന്നിത്തല

കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മാനദണ്ഡങ്ങള്‍ മാറ്റിവച്ച്‌ സംസ്ഥാനത്തെ ഉദാരമായി സഹായിക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അടങ്ങിയ യു.ഡി.എഫിന്റെ നിവേദനം കേന്ദ്രമന്ത്രിക്ക് കൈമാറിയതായും ചെന്നിത്തല അറിയിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്‌ടറില്‍ രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചിരുന്നു. ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്‌ടറിലിരുന്ന് വീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രിയോട് കേന്ദ്രമന്ത്രി വിവരങ്ങള്‍ തിരക്കി.

വ്യോമനിരീക്ഷണത്തിനു ശേഷം പറവൂര്‍ ഇളന്തിക്കര ഗവ. എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്ബും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *