ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം

പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം നല്‍കി.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ നിങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *