സൗദി അറേബ്യയില്‍ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി


സൗദി അറേബ്യയില്‍ വീണ്ടും വൻ ധാതുനിക്ഷേപം കണ്ടെത്തി. സ്വർണം ഉള്‍പ്പെടെ ഏകദേശം 11 ദശലക്ഷം ടണ്‍ ധാതുക്കള്‍ കണ്ടെത്തിയെന്നാണ് പ്രമുഖ ഖനന കമ്ബനിയായ അല്‍മസാനേ അല്‍ക്കോബ്ര മൈനിംഗ് അവകാശപ്പെടുന്നത്.നജ്റാൻ മേഖലയില്‍ നടത്തിയ പര്യവേഷണത്തിലാണ് കണ്ടെത്തല്‍. സ്വർണ്ണം, ചെമ്ബ്, സിങ്ക്, വെള്ളി എന്നിവയുടെ അയിരുകളാണ് ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നത്.2024 സെപ്റ്റംബറിലായിരുന്നു കമ്ബനിക്ക് ലൈസൻസ് ലഭിച്ചത്.


പിന്നാലെ തന്നെ എഎംഎകെ കമ്ബനി പര്യവേക്ഷണം ആരംഭിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയോടെയാണ് ഡ്രില്ലിംഗ് കൂടുതല്‍ ശക്തമാക്കിയത്. ലൈസൻസ് ലഭിച്ച പ്രദേശത്തിൻ്റെ ഏകദേശം 0 ശതമാനത്തില്‍ താഴെ പ്രദേശത്ത് മാത്രമേ ഇതുവരെ പര്യവേഷണം പൂർത്തിയാക്കിയിട്ടുള്ളൂ. 27,000 മീറ്ററിലധികം ഡ്രില്ലിംഗ് നടത്തിക്കഴിഞ്ഞുവെന്നും പര്യവേക്ഷണം തുടരുമ്ബോള്‍ കൂടുതല്‍ ധാതുക്കള്‍ കണ്ടെത്താൻ സാധ്യതയുണ്ടെന്നുമാണ് ആദ്യകാല വിലയിരുത്തലുകളെന്ന് കമ്ബനി അറിയിച്ചു.


‘ ഈ വിഭവങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഞങ്ങള്‍ പര്യവേക്ഷണം ചെയ്യാൻ തുടങ്ങിയത്, ഇത് വിഭവങ്ങള്‍ 20 ദശലക്ഷം ടണ്‍ വരെ വർധിച്ചുകൊണ്ടിരിക്കുമെന്നതിന് സ്ഥിരീകരണം നല്‍കുന്നുണ്ട്. നിക്ഷേപ പദ്ധതിയില്‍ നിന്നുള്ള ശുഭസൂചനയാണിത്. സമീപ ഭാവിയിലും ദീർഘകാലത്തേക്കും ഞങ്ങളുടെ പ്രവർത്തനങ്ങള്‍ക്ക് സുസ്ഥിരത നല്‍കാൻ ഇത് സഹായിച്ചേക്കും’, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ജെഫ്രി മക്ഡൊണാള്‍ഡ്-ഡേയെ ഉദ്ധരിച്ച്‌ അല്‍ അറേബ്യ ബിസിനസ് റിപ്പോർട്ട് ചെയ്തു.

ലൈസൻസ് ചെയ്ത പ്രദേശത്തിന്റെ 10 ശതമാനം മാത്രമാണ് ഇതുവരെ ഖനനം ചെയ്തതെന്നും കൂടുതല്‍ ധാതു സമ്ബത്തുകള്‍ കണ്ടെത്താനും വികസന പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും ഗണ്യമായ സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉയർന്ന ചെലവുകള്‍, അസ്ഥിരമായ ചരക്ക് വിലകള്‍, കർശനമായ പാരിസ്ഥിതിക നിയമങ്ങള്‍ എന്നിവ കാരണം ആഗോള ഖനന വ്യവസായം ബുദ്ധിമുട്ടുകയാണ്. എന്നാല്‍ സൗദി അറേബ്യ ഇതിന് വിപരീതമായ ദിശയിലാണ് നീങ്ങുന്നത്. സൗദി തങ്ങളുടെ വിഷൻ 2030 പദ്ധതിയുടെ ഒരു പ്രധാന ഭാഗമായി ഖനനത്തെ കാണുന്നു.

മറ്റ് പല രാജ്യങ്ങളും സാമ്ബത്തിക മാന്ദ്യം നേരിടുമ്ബോഴും സൗദി ഈ മേഖലയില്‍ ശക്തമായ വളർച്ച കൈവരിക്കാൻ ശ്രമിക്കുകയാണ്.അതിനിടെ നജ്‌റാനിലുള്ള കാറ്റിന ഖനന സൈറ്റിലും 10 വർഷത്തെ ഖനന ലൈസൻസ് ലഭിച്ചതായി എഎംഎകെ അറിയിച്ചു. 9.84 ചതുരശ്ര കിലോമീറ്റർ വിസ്തൃതി പ്രദേശത്താണ് അനുമതി ലഭിച്ചിരിക്കുന്നത്.

സ്വർണ അയിര് കണ്ടെത്തുകയാണ് ലക്ഷ്യം. ഈ വിപുലീകരണം തങ്ങളുടെ വളർച്ചാ പദ്ധതികളെ ശക്തിപ്പെടുത്തുമെന്നും സൗദി അറേബ്യയിലെ അതിവേഗം വളരുന്ന ഖനന മേഖലയെ പിന്തുണയ്ക്കുമെന്നും എഎംഎകെ വ്യക്തമാക്കി. ഇത് കമ്ബനിയുടെ പ്രവർത്തനങ്ങള്‍ക്ക് ഒരു പുതിയ ഊർജ്ജം നല്‍കുമെന്നും അവർ കൂട്ടിച്ചേർത്തു.2026-ല്‍ കൂടുതല്‍ ഭൗമശാസ്ത്ര സർവേകളും ഖനന പ്രവർത്തനങ്ങളും നടത്താൻ കമ്ബനി പദ്ധതിയിട്ടിട്ടുണ്ട്.

തങ്ങളുടെ പര്യവേക്ഷണ ലൈസൻസ് പൂർണ്ണ ഖനന ലൈസൻസായി ഉയർത്താനുള്ള നടപടികള്‍ ആരംഭിച്ചതായും കമ്ബനി അറിയിച്ചു. 2008-ല്‍ സ്ഥാപിതമായ എഎംഎകെ സൗദി അറേബ്യയിലെ പ്രമുഖ ഖനന കമ്ബനികളിലൊന്നാണ്. , ധാതു വിഭവ മന്ത്രാലയത്തിന്റെ ലൈസൻസോടെയാണ് കമ്ബനി പ്രവർത്തിക്കുന്നത്.



Sharing is Caring