ഡല്‍ഹി സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ജമ്മു കശ്മീരിലെത്തി. ഭീകരരുമായി ബന്ധമുള്ള ഒളിത്താവളങ്ങളില്‍ രാവിലെ മുതല്‍ റെയ്ഡ് നടക്കുകയാണ്.ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുല്‍വാമയിലും എൻഐഎ സംഘങ്ങള്‍ എത്തിയിട്ടുണ്ട്.
പുല്‍വാമയിലും ഷോപ്പിയാനിലും മൗലവി ഇർഫാൻ, ഡോ. മുസമ്മില്‍, ഡോ. ഉമർ, ഡോ. ആദില്‍ എന്നിവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നതായിട്ടാണ് റിപ്പോർട്ട്.പുല്‍വാമയിലെ സാംബുരയിലുള്ള ആമിറിന്റെ വീട്ടിലും റെയ്ഡ് നടത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. ജെയ്‌ഷെയുടെ വൈറ്റ് കോളർ മൊഡ്യൂളുമായും ദല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായും ബന്ധമുള്ള വീട്ടില്‍ നിന്ന് വ്യക്തമായ തെളിവുകള്‍ക്കായി അന്വേഷണ സംഘങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്.

ഈ കേസിലെ പ്രധാന കണ്ണിയായി മൗലവി ഇർഫാന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. എൻഐഎ ചോദ്യം ചെയ്യലില്‍ ഇയാള്‍ ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി. അവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘങ്ങള്‍ ഇപ്പോള്‍ തെളിവുകള്‍ ശേഖരിക്കുന്നത്.













