News Sections: News

  • ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

    അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ രാജിയെത്തുടര്‍ന്ന് ഭരണപ്രതിസന്ധി നേരിടുന്ന ദില്ലിയില്‍ തിങ്കളാഴ്ച രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും സഹമന്ത്രിമാരുടെയും രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു.

  • തെലുങ്കാന ബില്‍ ഇന്ന് വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കും

    പാര്‍ലമെന്റിന്റെ അവസാന സമ്മേളനം അവസാനിക്കാന്‍ അഞ്ചു ദിവസം മാത്രമിരിക്കെ തെലുങ്കാന രൂപീകരണ ബില്‍ ഇന്ന്(18-02-2014) പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കും

  • പരിഹരിക്കപ്പെടാത്ത മാലിന്യപ്രശ്‌നം

    മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ പല തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനത്തിനു പണം തടസ്സമാവരുത്. കേരളത്തില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നു മാസങ്ങള്‍ക്കു മുമ്പു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മാലിന്യപ്രശ്‌നം ഗ്രാമ-നഗരഭേദമെന്യേ വ്യാപകമായിരിക്കുകയാണ്.…

  • ആം ആദ്മി പാര്‍ട്ടി കേരളത്തിലും പിടിമുറുക്കുന്നു

    ആം ആദ്മി പാര്‍ട്ടിയുടെ വരവോടെ ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ശക്തമായ നവതരംഗം ഉണ്ടായിട്ടുണ്ടെന്ന മേധാ പട്കറുടെ അഭിപ്രായം കേരളത്തിലും സത്യമാവുകയാണ്. അഴിമതി മാത്രമല്ല, അക്രമരാഷ്ട്രീയം കൊണ്ടും മനസ്സു മടുത്ത ജനം പുതിയൊരു സംവിധാനത്തിനായി കാത്തിരിക്കവെയാണ് ആം…

  • മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയ്ക്ക് പുതുജീവന്‍ ബജറ്റില്‍ 10 ലക്ഷം അനുവദിച്ചു

    കോഴിക്കോട്: പ്രതിസന്ധികളില്‍ നിന്നും കരകയറാനാകാതെ ബുദ്ധിമുട്ടുന്ന മാനാഞ്ചിറ പബ്ലിക് ലൈബ്രറിയ്ക്ക് സര്‍ക്കാരിന്റെ ധനസഹായം. സംസ്ഥാന ബജറ്റില്‍ ലൈബ്രറിയ്ക്ക് 10 ലക്ഷത്തിന്റെ ധനസഹായമാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് നില്‍ക്കുന്ന ലൈബ്രറിയ്ക്ക് ആശ്വാസമായാണ് സര്‍ക്കാരിന്റെ…

  • സരബ്ജിത്ത് വധം: ലാഹോറില്‍ വിചാരണ ആരംഭിച്ചു

    ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത്ത് സിംഗിനെ കോട്‌ലാക്പത് ജയിലില്‍ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ ലാഹോര്‍ കോടതി വിചാരണ ആരംഭിച്ചു. സരബ്ജിത്തിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹതടവുകാരായ അമര്‍ അഫ്താബ്, മുദാസര്‍ എന്നിവരാണു പ്രതികള്‍. കേസിന്റെ അടുത്തവിചാരണ 16നാണ്.…

  • സിറിയന്‍ വിമതരെ തകര്‍ക്കുമെന്ന് അല്‍ക്വയ്ദ ഗ്രൂപ്പ്

    ബെയ്‌റൂട്ട്: തങ്ങള്‍ക്ക് എതിരേ പോരാടുന്ന സിറിയന്‍ ദേശീയ മുന്നണിയിലെ വിമതരെ തകര്‍ക്കുമെന്ന് അല്‍ക്വയ്ദ ബന്ധമുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ് ലെവാന്റ് (ഐസില്‍) എന്ന തീവ്രവാദിഗ്രൂപ്പ് മുന്നറിയിപ്പു നല്‍കി. അസാദിനെ എതിര്‍ക്കുന്നവരുടെ പ്രാതിനിധ്യം…

  • ഉടമയെ തിരിച്ചറിയാന്‍ പശുക്കളില്‍ ഡിഎന്‍എ ടെസ്റ്റ്!

    പത്തനാപുരം: ഇത് കലികാലം! ഉടമയെ തിരിച്ചറിയാല്‍ പശുക്കളിലും ഡിഎന്‍എ ടെസ്റ്റ്! കൊല്ലം പത്തനാപുരത്താണ് കേട്ടുകേള്‍വിയില്ലാത്ത ഈ സംഭവം. പശുവിനെ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉടമയെ കണ്ടെത്താന്‍  കോടതി ഉത്തരവ് പ്രകാരമാണ് പശുക്കള്‍ക്ക് ഡിഎന്‍എ ടെസ്റ്റ്…

  • യുഎസ് ഫെഡറല്‍ റിസേര്‍വിന്റെ ആദ്യ വനിതാ മേധാവി ജാനറ്റ് യെല്ലെന്‍

    വാഷിങ്ടണ്‍: അമേരിക്കയുടെ റിസര്‍വ് ബാങ്ക് എന്നു വിശേഷിപ്പിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍പേഴ്‌സണായി ജാനറ്റ് യെല്ലെന്‍ ഫെബ്രവരിയില്‍ ചുമതലയേല്‍ക്കും. ജാനറ്റിന്റെ നിയമനത്തിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ഇതോടെ യുഎസ് ഫെഡറല്‍ റിസേര്‍വിന് മേധാവിയായെത്തുന്ന ആദ്യ…

  • ഓഹരി വിപണിയില്‍ കൂടുതല്‍ ഉത്തരവാദിത്വം കൊണ്ടുവരുന്നു

    ജയ്പുര്‍: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള വ്യക്തികളെയും അവരുടെ കമ്പനികളെയും പരിശോധനയ്ക്കു വിധേയമാക്കുമെന്നു സെബി ചെയര്‍മാന്‍ യു കെ സിന്‍ഹ അറിയിച്ചു. വിപണിയില്‍ കൂടുതല്‍ ഉത്തരവാദിത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. വിപണിയില്‍ മികച്ച കമ്പനി ഭരണ സംവിധാനം…