കൃഷിക്കായി ‘പുനര്‍ജനി’ ; ക്ഷീരമേഖലയില്‍ നവോത്ഥാനം

കാര്‍ഷികവികസന പരിപാടികളുടെ പോരായ‌്മകള്‍ പരിഹരിക്കാന്‍ കൃഷിവകുപ്പ‌് ‘പുനര്‍ജനി’ സ‌്കീം നടപ്പാക്കും. ഗുണമേന്മയുള്ള തൈകള്‍ ഉറപ്പാക്കാന്‍ നേഴ‌്സറി ആക്ട‌് കൊണ്ടുവരും. ഭക്ഷ്യസുരക്ഷയും ഭദ്രതയും ഉറപ്പാക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. കന്നുകാലികള്‍ എണ്ണം കൂടുതലുള്ള പഞ്ചായത്തുകളില്‍ രോഗനിര്‍ണയത്തിന‌് അത്യാധുനികസൗകര്യങ്ങളുള്ള 25 വെറ്ററിനറി ഡിസ‌്പന്‍സറി ആരംഭിക്കും.

തിരുവനന്തപുരം കുടപ്പനക്കുന്നില്‍ എല്ലാ ഇനം മൃഗങ്ങള്‍ക്കും അടിയന്തര വിദഗ‌്ധചികിത്സ നല്‍കുന്നതിന‌് മള്‍ട്ടി സ‌്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയും ആരംഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളെ ക്ഷീര വിജ്ഞാനകേന്ദ്രങ്ങളാക്കും. പ്രളയംമൂലമുണ്ടായ ക്ഷീരകര്‍ഷകരുടെ നഷ്ടം നികത്താന്‍ ക്ഷീരനവോത്ഥാനം എന്ന പേരില്‍ പ്രത്യേക പ്രളയ പുനരധിവാസപദ്ധതി നടപ്പാക്കും. കുട്ടനാട‌് താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ഓരോ മാതൃകാ കന്നുകാലി പരിപാലന കേന്ദ്രം സ്ഥാപിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘങ്ങളില്‍ ഓരോ പാര്‍ക്കിലും 100 കിടാരികള്‍ ഉള്‍പ്പെടുന്ന കിടാരി പാര്‍ക്കുകള്‍ സ്ഥാപിക്കും.

പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കാനായി സംസ്ഥാന പ്ലാനിങ‌് ബോര്‍ഡ‌് ജീവനോപാധി വികസന പാക്കേജ‌് ആരംഭിക്കും. കുട്ടനാട‌് തണ്ണീര്‍ത്തട ആവാസവ്യവസ്ഥയ‌്ക്കായി പ്ലാനിങ‌് ബോര്‍ഡ‌് പ്രത്യേക പാക്കേജ‌് തയ്യാറാക്കും.

വര്‍ക്കല ജിയോപാര്‍ക്കിനുവേണ്ടി വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ‌്ട്രക‌്ചര്‍ ഡെവലപ‌്മെന്റ‌് കോര്‍പറേഷന്‍ ജിയോ സ‌്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സ‌ിസ്റ്റം നടപ്പാക്കും. വര്‍ക്കല റെയില്‍വേ സ‌്റ്റേഷന്‍ ആധുനികവല്‍ക്കരണത്തിന‌് സഹായിക്കുന്നതിനും അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വര്‍ക്കലയില്‍ നടപ്പാക്കുന്ന നടനകലകള്‍ക്ക‌് വേണ്ടിയുള്ള കേന്ദ്രം തുറക്കും.

പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച‌് പ്രളയത്തില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കാനായി ആസൂത്രണ ബോര്‍ഡ‌് ജീവനോപാധി വികസന പാക്കേജ‌് ആരംഭിക്കും. കുട്ടനാട‌് തണ്ണീര്‍ത്തട ആവാസവ്യവസ്ഥയ‌്ക്കായി പ്ലാനിങ‌് ബോര്‍ഡ‌് പ്രത്യേക പാക്കേജ‌് തയ്യാറാക്കും. വര്‍ക്കല ജിയോപാര്‍ക്കിനുവേണ്ടി വിഷന്‍ വര്‍ക്കല ഇന്‍ഫ്രാസ‌്ട്രക‌്ചര്‍ ഡെവലപ‌്മെന്റ‌് കോര്‍പറേഷന്‍ ജിയോ സ‌്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സ‌ിസ്റ്റം നടപ്പാക്കും. വര്‍ക്കല റെയില്‍വേ സ‌്റ്റേഷന്‍ ആധുനികവല്‍ക്കരണത്തില്‍ സഹായിക്കുന്നതിനും അന്തര്‍ദേശീയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന‌് വര്‍ക്കലയില്‍ നടപ്പാക്കുന്ന നടനകലകള്‍ക്കുവേണ്ടിയുള്ള കേന്ദ്രം തുറക്കും.

പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച‌് ഉപയോഗസൗഹൃദ രീതിയില്‍ പ്രത്യേക ഡാറ്റ നല്‍കാന്‍ കേരള സംസ്ഥാന ലാന്‍ഡ‌് യൂസ‌്ഡ‌് ബോര്‍ഡ‌് പദ്ധതി തയ്യാറാക്കും. സൗഹൃദ രീതിയില്‍ സ‌്പെഷ്യല്‍ ഡാറ്റ നല്‍കാന്‍ കേരള സംസ്ഥാന ലാന്‍ഡ‌് യൂസ‌്ഡ‌് ബോര്‍ഡ‌് പദ്ധതി തയ്യാറാക്കും. പ്രളയബാധിത പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്കായി ലാന്‍ഡ‌് യൂസ‌് ഡിവിഷന്‍ മോഡലുകള്‍ വികസിപ്പിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *