മെഹുവാ മൊയ്ത്രയെ പാര്‍ലമെന്റ്ില്‍ നിന്നും പുറത്താക്കണമെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി


തൃണമൂല്‍ എം പി മെഹുവാ മൊയ്ത്രയെ പാര്‍ലമെന്റ്ില്‍ നിന്നും പുറത്താക്കണമെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി. പാര്‍ലമെന്റ് അംഗത്തിന്റെ ലോഗിനും പാസ് വേര്‍ഡും പുറത്ത് കൈമാറിയത് ഗുരുതരമായ കുറ്റമാണെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ളതാണെന്നും എ്ത്തിക്‌സ് കമ്മിറ്റി പറയുന്നു. അത് കൊണ്ട് തന്ന മെഹുവാ മൊയ്ത്രയുടെ പാര്‍ലമെന്റംഗത്വം റദ്ദാക്കണമെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.


ഹീരാനന്ദാനി ഗ്രൂപ്പില്‍ ഉപഹാരങ്ങളും സൗജന്യങ്ങളും കൈപ്പറ്റിയതും തെറ്റാണെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊഹ്വ മൊയ്ത്രാ തനിക്ക് എം പിയുടെ ലോഗിനും പാസ് വേര്‍ഡും നല്‍കിയെന്ന ഹീരാനന്ദാനിയുടെ വെളിപ്പെടുത്തലും എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുന്നതാണ് പ്രശസ്തി കിട്ടാനുള്ള എളുപ്പമാര്‍ഗ്ഗമെന്നു മൊഹ്വ മൊയ്ത്രാ തന്നോട് പറഞ്ഞെന്നും ഹീരാ നന്ദാനി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു.




Sharing is Caring