ദില്ലി: പാര്‍ലമെന്റിന്റെ അവസാന സമ്മേളനം അവസാനിക്കാന്‍ അഞ്ചു ദിവസം മാത്രമിരിക്കെ തെലുങ്കാന രൂപീകരണ ബില്‍ ഇന്ന്(18-02-2014) പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്കെടുക്കും. ചര്‍ച്ച കൂടാതെ ബില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ നീക്കം. ദില്ലി ജന്തര്‍ മന്തറിലും പാര്‍ലമെന്റിന് പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയെ എതിര്‍ക്കുന്ന കക്ഷികളും തയ്യാറെടുക്കുന്നത്.
തെലങ്കാന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ദിവസം കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതടക്കം വലിയ പ്രതിഷേധങ്ങള്‍ക്കായിലുന്നു ലോക്‌സഭ സാക്ഷ്യം വഹിച്ചത്. സമാനമായ പ്രതിഷേധങ്ങല്‍ ഇന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. സീമാന്ധ്രാ എംപിമാര്‍ക്കൊപ്പം സിപിഎം സമാജ്വാദി പാര്‍ട്ടി എംപിമാരും ഇന്നലെ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു.
തെലങ്കാന ബില്ലിന് അനുകൂലമായ നിലപാടെടുത്തിരുന്ന ബിജെപി പിന്നീട് നിലപാട് മാറ്റിയതും സര്‍ക്കാരിന് തിരിച്ചടിയാണ്.സീമാന്ധ്രാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ തെലങ്കാന ബില്ലിനെ അനുകൂലിക്കൂ എന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്. അതേ സമയം, ബില്‍ ചര്‍ച്ചയ്‌ക്കെടുത്താല്‍ രാജിവയ്ക്കാന്‍ ആന്ധ്രമുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി തീരുമാനിച്ചിട്ടുണ്ട്.