കടലുണ്ടിയുടെ ഭാഗ്യജാതകം

shijupanickerഒരു ചെറുപ്പക്കാരന്‍ അത്യന്തം വ്യസനത്തോടെ ഒരു ജ്യോത്സനെ കാണാന്‍ ചെന്നു. സംസാരത്തിലും പെരുമാറ്റത്തിലും ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന വിഷാദത്തിന്റെ ആഴം തെളിഞ്ഞുകാണാമായിരുന്നു. എന്റെ ജീവിതം എല്ലായിപ്പോഴും ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു. ഒരു സ്വസ്ഥതയും സമാധാനവും ലഭിക്കുന്നില്ല.

പല പേരുള്ള ജ്യോത്സ്യന്മാരും എന്റെ ജാതകം നോക്കി ഞാന്‍ കേമനാകുമെന്ന് ആവര്‍ത്തിച്ചു പറയുന്നു. ചെറുപ്പക്കാരന്‍ അങ്ങേയറ്റം ദുഃഖത്തോടെ പറഞ്ഞു. ജ്യോത്സ്യര്‍ക്ക് സംശയമായി. അദ്ദേഹം അയാളുടെ ജാതകത്തില്‍ ആരുടെയും കണ്ണെത്താത്ത കോണുകളിലൂടെ കടന്നു പോയി. സൂഷ്മനിരീക്ഷണത്തിനുശേഷം അദ്ദേഹം ചെറുപ്പക്കാരനോട് സ്ത്രീ ശാപത്തെ കുറിച്ച് പറഞ്ഞു.

എന്തു സൗഭാഗ്യങ്ങളുണ്ടായിട്ടും ഫലമില്ല. നാരീ ശാപം വന്നാല്‍ കുലംമുടിയുമല്ലോ? എന്നാല്‍ ചെറുപ്പക്കാരന്‍ അത് നിഷേധിച്ചു. ജ്യോത്സ്യര്‍ ആലോചിച്ചു പറയുവാന്‍ അയാളെ വീണ്ടും നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. ഇവരുടെ സംസാരം നാഴികകള്‍ കടന്നു.

ജ്യോത്സ്യര്‍ അല്‍പ്പം കുഴഞ്ഞു. തന്റെ സര്‍വ ജ്ഞാനവും ഉപയോഗിച്ച് പലരീതിയില്‍ ഗണിച്ച് നോക്കിയിട്ട് കാണാന്‍ ആകുന്നത് ഇതു തന്നെ. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി തരുവാന്‍ അദ്ദേഹം മനസ്സില്‍ തന്റെ ഇഷ്ടദൈവത്തെ, ഉപാസാനമൂര്‍ത്തിയെ ധ്യാനിച്ചു. പെട്ടെന്ന് ചെറുപ്പക്കാരന്റെ ഫോണ്‍ ബെല്ലടിച്ചു.

അയാള്‍ അതെടുത്തില്ല. വീണ്ടും ഫോണ്‍ ബെല്ലടിച്ചു. ഫോണെടുത്തോളൂവെന്ന് ജ്യോത്സ്യര്‍ പറഞ്ഞു. ഫോണെടുത്തപ്പോള്‍ അങ്ങേതലക്കല്‍ ഒരു സ്ത്രീശബ്ദം.

ചേട്ടാ. ചേട്ടനെന്തു ചെയ്യുന്നു. ചേട്ടനെവിടെയാ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍. ചെറുപ്പക്കാരനാണെങ്കില്‍..നിങ്ങള്‍ ആരാണെന്ന് മനസ്സിലായില്ലല്ലോ എന്നൊക്കെയും. അല്‍പ്പം കഴിഞ്ഞ് വീണ്ടുമൊരു ഫോണ്‍. പുരുഷശബ്ദത്തിലുള്ള പൊട്ടിച്ചിരിയാണ് മറുവശത്ത് നിന്നു കേട്ടത്. നേരത്തെ വിളിച്ചത് താനായിരുന്നുവെന്നും ഒന്നു കളിയാക്കിയതാണെന്നും പറഞ്ഞു. ചെറുപ്പക്കാരന്റെ സ്‌നേഹിതന്‍ ഫോണ്‍ വെച്ചു.

മനസ്സില്‍ ധ്യാനിച്ച ദൈവങ്ങള്‍ വിളിക്കേട്ടു. ജ്യോത്സ്യര്‍ ചെറുപ്പക്കാരനോട് ചോദിച്ചു. ഒരു സ്ത്രീ ഫോണിലൂടെ സുന്ദര സ്വപ്‌നങ്ങള്‍ നല്‍കി. പിന്നീട് ആ സിംകാര്‍ഡ് അങ്ങനെ ഉപേക്ഷിച്ചിരുന്നില്ലേ. ചോദ്യം കേട്ടത് ചെറുപ്പക്കാരന്റെ കണ്ണിലൂടെ ധാരയായി കണ്ണുനീര്‍ പ്രവഹിച്ചു തുടങ്ങി. പിന്നീട് കുറ്റബോധത്തിന്റെ വേദനയ്ക്കും പ്രശ്‌നങ്ങള്‍ക്കും അയാള്‍ ജ്യോത്സ്യനോട് പരിഹാരം ആരാഞ്ഞു.

ഇതു കെട്ടുകഥയല്ല. പ്രശസ്ത ജ്യോത്സ്യന്‍ കടലുണ്ടി ഷിജു പണിക്കരുടെ അദ്ഭുതപൂര്‍ണമായ അനേകം ജീവിതാനുഭവങ്ങളില്‍ ഒന്നു മാത്രമാണ്. ജാതകവശാല്‍ രാജാക്കന്മാരായി കഴിയേണ്ടവര്‍ ദരിദ്രരായി തുടരുന്നതും 84 വയസ്സുവരെ ജീവിക്കാന്‍ യോഗമുള്ളവര്‍ക്ക് 30 വയസ്സില്‍ അകാല മൃത്യു സംഭവിക്കുന്നതുമെല്ലാം ശാപം മൂലമാണ്. അത് നിരീക്ഷിച്ച് അറിയണമെങ്കില്‍ ജ്യോതിഷത്തില്‍ ആഴത്തിലുളള പാണ്ഡിത്യം തന്നെ വേണം. ഏഴു തലമുറകളായി ജ്യോത്സ്യം ചെയ്യുന്ന കടലുണ്ടി തിരുമലമ്മല്‍ കളരിക്കല്‍ പുതുതലമുറയിലെ കണ്ണിയാണ് ഷിജു പണിക്കര്‍.

പിതാവ് നരേന്ദ്ര പണിക്കരുടെയും പിതാമഹന്മാരുടെയും പുണ്യം തരിയളവില്‍ കളഞ്ഞു പോകാത്ത ജന്മം. ഒരു വ്യാഴവട്ടകാലമായി ജാതകങ്ങളുടേയും പ്രവചനങ്ങളുടെയും ലോകം ഇദ്ദേഹത്തിന് സ്വന്തമായിട്ട്. ജാതി, മത വര്‍ഗ്ഗ രാഷ്ട്രീയ ഭേദമന്യെ നിരവധി മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ ഇദ്ദേഹത്തെ കാണാനെത്തുന്നു.

കോഴിക്കോട് തളി ക്ഷേത്രത്തിനടുത്ത് സൂര്യകാന്തി  ഓഡിറ്റോറിയത്തിനടുത്തും  കടലുണ്ടി റെയില്‍വേ സ്‌റ്റേഷനു സമീപവും ഇദ്ദേഹത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്രഹങ്ങളുടെ  ചലനങ്ങളും മനുഷ്യജീവിതത്തിന്റെ ഗുണദോഷങ്ങളും തമ്മിലുള്ള ബന്ധം പുരാതന ഋഷിവര്യന്മാര്‍ നിരീക്ഷിച്ചു രേഖപ്പെടുത്തിയിട്ടുള്ളതാകും. ഈ സിദ്ധാന്തങ്ങളാണ് ജ്യോതിഷത്തിന്റെ അടിത്തറ. ശാസ്ത്രമോ അശാസ്ത്രമോ അന്ധവിശ്വാസമോ എന്നതല്ല, ജ്യോതിഷത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനമെന്ന് ഷിജു പണിക്കര്‍ പറയുന്നു. വിശ്വാസികളല്ലാത്ത അനേകം ആളുകള്‍ വിശ്വാസികളായ ചരിത്രവുമുണ്ട്. ഈ ശ്വരനില്ല, മതമില്ല, എന്നൊക്കെ പറഞ്ഞ് പ്രണയിച്ച് വിവാഹം കഴിച്ചവര്‍ പിന്നീട് ഒരു സുപ്രഭാതത്തില്‍ ജാതകങ്ങള്‍ കൊണ്ടു വന്ന അനുഭവം ഇദ്ദേഹത്തിനുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ മറ്റെന്ത് പൊരുത്തത്തേക്കാളും വലുത് മനപ്പൊരുത്തമാണെന്ന ശാസ്ത്ര പക്ഷം ഷിജു പണിക്കര്‍ വിശ്വസിക്കുന്നു. പലപ്പോഴും പ്രവചനങ്ങള്‍ പിഴയ്ക്കുന്നത് ഫലമറിയാന്‍ വരുന്നവരുടെ കൈയില്‍ സംഭവിക്കുന്ന തെറ്റുമൂലമാണ്. നല്‍കുന്ന വിവരങ്ങളിലുള്ള പിഴവ് പ്രവചനത്തെയും ബാധിക്കും. മറ്റു ചിലപ്പോള്‍ ശാസ്ത്രത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാത്തവരുടെ ഇടപെടലുകളും പ്രശ്‌നമാകാറുണ്ട്. എങ്കിലും ജ്യോതിഷത്തില്‍ യാദൃശ്ചികമെന്നൊന്നില്ലെന്ന് ഷിജു പണിക്കര്‍ തറപ്പിച്ചു പറയുന്നു. എല്ലാം ഈശ്വര നിശ്ചയമാണ്.

ഈശ്വരന്‍ മുന്‍കൂട്ടി തയ്യാറാക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ച് നമ്മള്‍ വേഷപ്പകര്‍ച്ച നടത്തുന്നു. ആരുടെയും യുക്തിയും വിദ്യാഭ്യാസത്തിനും അതീതമായി ഒന്നും ജ്യോതിഷത്തിലില്ല. അതുകൊണ്ട് തന്നെ പുതുതലമുറക്കാര്‍ ജ്യോതിഷത്തില്‍ നിന്ന് അകന്നു പോകുന്നുവെന്ന വാദം ശരിയല്ലെന്നും അതില്‍ നല്ലൊരു ഭാഗം വിശ്വാസികളാണെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

എണ്ണമറ്റ വ്യക്തികളുടെ രഹസ്യം സൂക്ഷിക്കുകയെന്നു പറയുന്നത് അല്‍പ്പം വിഷമം പിടിച്ച കാര്യമാണ്. എന്നാല്‍ അത് കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. കര്‍മബോധത്തോടെ അദ്ദേഹം പറയുന്നു. ഈ കര്‍മ ബോധവും ജ്ഞാനവും ഈശ്വരാധീനവും തന്നെയാണ് ഏഴു തലമുറയ്ക്കിപ്പോഴും പാരമ്പര്യത്തിന്റെ നന്മ ചോരാതെ ജ്യോതിഷത്തില്‍ ഷിജു പണിക്കര്‍ എന്ന ഭാഗ്യജാതകത്തെ നിലനിര്‍ത്തുന്നത്.
shijupanickerkadalundi@rediffmail.com
Mob: 9895287447

Spread the love

Leave a Reply

Your email address will not be published. Required fields are marked *