ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

pranabmദില്ലി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ രാജിയെത്തുടര്‍ന്ന് ഭരണപ്രതിസന്ധി നേരിടുന്ന ദില്ലിയില്‍ തിങ്കളാഴ്ച രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും സഹമന്ത്രിമാരുടെയും  രാജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. അതേസമയം, നിയമസഭ മരവിപ്പിച്ചുനിര്‍ത്തുന്നത് തുടരും.
രാഷ്ട്രപതി ഭരണത്തിനുള്ള കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തിങ്കളാഴ്ച സഭയെ അറിയിച്ചു. ജനലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ദില്ലിയിലെ എഎപി രാജിവെച്ചത്.
നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടെങ്കിലും സഭ മരവിപ്പിച്ചുനിര്‍ത്തി രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നായിരുന്നു ഗവര്‍ണറുടെ റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭരണത്തിനെതിരെ കെജ്രിവാളും കൂട്ടരും രംഗത്ത് വന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *