തിരുവനന്തപുരം: മന്ത്രി അനൂപ് ജേക്കബുമായി റേഷന്‍ വ്യാപരികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റേഷന്‍ കട സമരം അവസാനിച്ചു. ഇന്ന് മുതല്‍ റേഷന്‍ വിതരണം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
രണ്ടാഴ്ചക്കാലം നടത്തിവന്ന നിസഹകരണസമരത്തിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച മുതല്‍ വ്യാപാരികള്‍ കടയടപ്പ് സമരവും ആരംഭിച്ചിരുന്നു. അതേസമയം ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കടയടപ്പ് സമരത്തില്‍ നിന്നും നേരത്തെ പിന്‍മാറിയിരുന്നു.
കമ്മീഷന്‍ വ്യവസ്ഥക്ക് പകരം വേതന വ്യവസ്ഥ കൊണ്ടുവരിക, റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വ്യാപാരികള്‍ സമരം നടത്തിയത്.
സംസ്ഥാനത്തെ 14, 248 റേഷന്‍കട ഉടമകള്‍ ഫെബ്രുവരി ഒന്നു മുതലാണു സമരം തുടങ്ങിയത്. ആദ്യം സ്‌റ്റോക്കെടുക്കുന്നത് ബഹിഷ്‌കരിച്ചായിരുന്നു സമരം. ആറു മുതല്‍ കടകളടച്ചു ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. 10നു താലൂക്ക് ധര്‍ണ നടത്തി. 15 മുതലാണ് അനിശ്ചിതകാല കടയടപ്പു സമരം തുടങ്ങിയത്.