ആലപ്പുഴയില്‍ കെസി വേണുഗോപാലിന് പകരം പിസി വിഷ്ണുനാഥോ ?

ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുന്‍പെ കെസി വേണുഗോപാലിന് വണ്ടി ചുമരെഴുത്ത് തുടങ്ങിയവരാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എഐസിസി പുനസംഘടനയോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. എന്നാല്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാല്‍ ചുമതലയേറ്റതോടെ മല്‍സരരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹം. ഇത്രയും പ്രധാനപ്പെട്ട ചുമതലയില്‍ നില്‍ക്കുന്ന ഒരാള്‍ ഒരു മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ ദേശീയ തലത്തിലുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പറ്റുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകളാണ് കെസി വേണുഗോപാലും നല്‍കുന്നത്. ഈ ഘട്ടത്തിലാണ് കെസി അല്ലെങ്കില്‍ പകരമാരെന്ന ചോദ്യം. അങ്ങനെയെങ്കില്‍ പരിഗണിക്കപ്പെടുന്നത് പ്രധാനമായും രണ്ടുപേരുകളാണ്.ചെങ്ങന്നൂരില്‍ നിന്നുള്ള എഐസിസിയുടെ സെക്രട്ടറി പിസി വിഷ്ണുനാഥാണ് പ്രഥമ പരിഗണനയെന്നാണ് വിവരം. ആലപ്പുഴ മുന്‍ എംപിയും കെപിസിസി മുന്‍ അധ്യക്ഷനുമായ വിഎം സുധീരനടക്കമുള്ളവര്‍ പട്ടികയിലുണ്ട്.

പുതിയ ചുമതലയുടെ സാഹചര്യത്തില്‍ കെസി വേണുഗോപാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറിയാല്‍ ആലപ്പുഴയുടെ ചുമരെഴുത്ത് ആര്‍ക്ക് അനുകൂലമാകും? അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *