News Sections: News
-
ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടുത്തം; 17 പേര് കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ ആയുധ സംഭരണ കേന്ദ്രത്തില്‍ തീപിടിച്ച് 17 മരണം. രണ്ടു ഓഫീസര്‍മാരും 15 ജവാന്മാരും കൊല്ലപ്പെട്ടതായാണ് വിവരം. അപകടം നടന്നത് സൈനിക ആയുധ സംഭരണ കേന്ദ്രത്തിലാണ്. കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ 19…
-
തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്
തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ സന്ദേശം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളിലടക്കം പിന്നീട് പ്രതികരിക്കാമെന്ന് ജേക്കബ്…
-
ജൂണ്‍ 15ന് സംസ്ഥാന മോട്ടോര്‍വാഹന പണിമുടക്ക്
ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാനത്ത് ജൂണ്‍ 15 ന് മോട്ടോര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് ലോറികളും…
-
ഹനീഫ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും
ചാവക്കാട്ടെ പ്രമാദമായ ഹനീഫ വധക്കേസില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് സഹോദരങ്ങളായ എസി സെയ്ത് മുഹമ്മദും എസി ഷാനവാസും പിതൃസഹോദരന്…
-
വിഎസിന് ക്യാബിനറ്റ് പദവി നല്കാന് പിബി തീരുമാനം
മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് എം.എല്‍.എയുടെ പദവി സംബന്ധിച്ച് ഇന്ന് ചേര്‍ന്ന പൊളിറ്റ്ബ്യൂറോയില്‍ ധാരാണയായില്ല. എന്നാല്‍ വി.എസിന് ഉചിതമായ പദവി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായി. വി.എസിന് ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കും. സ്വതന്ത്ര ചുമതലയുള്ള…
-
ജിഷ വധക്കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല : ഹൈക്കോടതി
പെരുമ്പാവൂരില്‍ ദളിത് വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്, ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി ആക്ടിംഗ് ചീഫ്…
-
ഐ.എസ് ലൈംഗിക അടിമകളെ ഓണ്‍ലൈന്‍ വഴി വില്‍ക്കാനൊരുങ്ങുന്നു
ഐ.എസ് ഭീകര സംഘടന ലൈംഗിക അടിമകളെ ഓണ്‍ലൈനായി വില്ക്കാന് ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് വില്‍പ്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.…
-
മലാപ്പറമ്പ് സ്കൂള്‍ വിഷയം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കി
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കി. മലാപ്പറമ്പ് യു.പി സ്കൂള്‍ പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാനപ്പെട്ട ആവശ്യം. ഒരു സ്കൂള്‍ പൂട്ടാനുളള അനുമതി നല്കിയാല് കൂടുതല്‍…
-
എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി: തടസ്സങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പെട്രോ നെറ്റ് എംഡി
എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതിയില്‍ തടസ്സങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതായി പെട്രോ നെറ്റ് എംഡി പ്രഭാത് സിംഗ്. രണ്ട് വര്‍ഷത്തിനകം പൈപ്പ് ലൈനിംഗ് പൂര്‍ത്തിയാക്കും. ഇതിന്റെ ചര്‍ച്ചയ്ക്കായി കേരളത്തില്‍ എത്തുമെന്നും എംഡി…
-
ചെങ്ങന്നൂര്‍ കൊലപാതകം: ആസൂത്രിതമെന്ന് സൂചന; മകന്റെ അറസ്റ്റ് രേഖപ്പെടുത്തി
ചെങ്ങന്നൂരിലെ പ്രവാസി വ്യവസായിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് സൂചന. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മകന് ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകം തന്റെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പൊലീസിന് മൊഴി നല്കി. ജോയിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം…

Local News















