കൊടകര കള്ളപ്പണ കേസ്: കേന്ദ്ര ഏജൻസികൾക്കും തെര. കമ്മീഷനും പൊലീസ് റിപ്പോർട്ട് കൈമാറും

കൊടകര ബിജെപി കള്ളപ്പണ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് റിപ്പോർട്ട് കൈമാറും. കേസിൽ പൊലീസ് കണ്ടെത്തിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യും. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി 40 കോടി രൂപയുടെ കള്ളപ്പണം കേരളത്തിൽ കൊണ്ടുവന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്, ഇൻകം ടാക്‌സ് എന്നീ കേന്ദ്ര ഏജൻസികൾക്കാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. കള്ളപ്പണം കൊണ്ടുവന്നതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് കമ്മീഷനും കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇഡിയും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് ഇൻകം ടാക്‌സും വിശദമായി അന്വേഷിക്കണമെന്നാണ് ശുപാർശ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *