ലോക്ഡൗൺ മാറ്റങ്ങൾ ബുധനാഴ്ചയോടെ; തീരുമാനം നാളത്തെ അവലോകന യോഗത്തിൽ


തിരുവനന്തപുരം ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പൂർണമായും മാറ്റം വരുത്തിയുള്ള പുതിയ പരിഷ്കാരങ്ങൾ ബുധനാഴ്ച പ്രാബല്യത്തിലായേക്കും. വിദഗ്ധ സമിതി ശുപാർശകൾ ചീഫ് സെക്രട്ടറി പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറും. നാളത്തെ അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളും ഇളവുകളും ഇന്നും നാളെയും തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു തുറക്കും.




Sharing is Caring