എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതിയില്‍ തടസ്സങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതായി പെട്രോ നെറ്റ് എംഡി പ്രഭാത് സിംഗ്. രണ്ട് വര്‍ഷത്തിനകം പൈപ്പ് ലൈനിംഗ് പൂര്‍ത്തിയാക്കും. ഇതിന്റെ ചര്‍ച്ചയ്ക്കായി കേരളത്തില്‍ എത്തുമെന്നും എംഡി പ്രഭാത് സിംഗ് പറഞ്ഞു.
സമയബന്ധിതമായി പൈപ്പ് ലൈന്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് എംഡിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണരായി വിജയന് അറിയിച്ചു. എംഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.














