ചെങ്ങന്നൂരിലെ പ്രവാസി വ്യവസായിയുടെ കൊലപാതകം ആസൂത്രിതമാണെന്ന് സൂചന. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന മകന്‍ ഷെറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊലപാതകം തന്റെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പൊലീസിന് മൊഴി നല്‍കി.
ജോയിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് പുഴയിലൊഴുക്കിയെന്ന മകന്‍ ഷെറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച പമ്പയാറ്റില്‍ പൊലീസ് മുങ്ങല്‍ വിദഗ്ധരുമായി എത്തി പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ഒരു കൈയുടെ ഭാഗം ലഭിച്ചിരുന്നെങ്കിലും അത് ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ജോയിയുടെ തലയുടേതെന്ന് കരുതുന്ന ഭാഗം പൊലീസ് കണ്ടെടുത്തത്. ചങ്ങനാശ്ശേരി നടുക്കന്‍മൂട് ഭാഗത്തു നിന്നുമാണ് ശരീരാവശിഷ്ടം കണ്ടെടുത്തത്.

സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കയ്യാങ്കളിയാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ജോയിയുടെ മരണത്തിന് കാരണമായത്.













