മലാപ്പറമ്പ് സ്‌കൂള്‍ വിഷയം: സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി


മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. മലാപ്പറമ്പ് യു.പി സ്‌കൂള്‍ പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാനപ്പെട്ട ആവശ്യം.


ഒരു സ്‌കൂള്‍ പൂട്ടാനുളള അനുമതി നല്‍കിയാല്‍ കൂടുതല്‍ മാനേജ്‌മെന്റുകള്‍ അവകാശവാദവുമായി രംഗത്തുവരുമെന്നും സര്‍ക്കാര്‍ പറയുന്നു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് ഇത്തരം സ്‌ക്കൂളുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. എ.ഇ.ഒയുടേയും അതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും അനുമതിയോട്് കൂടിയേ സ്‌ക്കൂള്‍ അടച്ചുപൂട്ടാന്‍ സാധിക്കുകയുള്ളു. ഇത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാരാണ് സ്‌ക്കൂള്‍ പൂട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന്റെ മുമ്പാകെ എത്താതെ മാനേജ്‌മെന്റ് കോടതിയെ നേരിട്ട് സമീപിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ കോടതികളില്‍ നിന്നും സ്‌ക്കൂള്‍ പൂട്ടാനുള്ള ഉത്തരവുകള്‍ ഉണ്ടാവുകയാണെങ്കില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തന്നെ തകര്‍ക്കുമെന്നും അപ്പീലില്‍ പറയുന്നു.




Sharing is Caring