തന്റെ നിയമനത്തില്‍ ഒരു സന്ദേശമുണ്ടെന്ന് നിയുക്ത വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആ സന്ദേശം ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അഴിമതി കേസുകളിലടക്കം പിന്നീട് പ്രതികരിക്കാമെന്ന് ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടിരുന്നു. നിലവില്‍ ജേക്കബ് തോമസ് കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എംഡിയാണ്.














