News Sections: News
-
സഹകരണ ബാങ്കുകളുടെ വിപുലീകരണം അനന്ത സാധ്യതകള്‍ തുറന്നുതരും: മുഖ്യമന്ത്രിപിണറായി വിജയന്
സംസ്ഥാന സഹകരണ ബാങ്കുകളുടെ വിപുലീകരണം അനന്ത സാധ്യതകള്‍ തുറന്നുതരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. എസ്ബിടിയെ ലയിപ്പിക്കാനുള്ള നീക്കത്തെ കേരളം ഉല്‍കണ്ഠയോടെയാണ് കാണുന്നത്. എന്നാല്‍ ലയനം പ്രാവര്‍ത്തികമാക്കാനുള്ള നീക്കമാണ് നടത്തുന്നതെങ്കില്‍ കേരളത്തിന്റെ സ്വന്തം ബാങ്കാണ്…
-
വാദിക്കും പ്രതിക്കും വേണ്ടി ഹാജരാകാന്‍ എം കെ ദാമോദരന്‍ പ്രത്യേക കോടതി നിര്‍മ്മിച്ചു നല്‍കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്
വാദിക്കും പ്രതിക്കും വേണ്ടി ഹാജരാകാന്‍ എം കെ ദാമോദരന്‍ പ്രത്യേക കോടതി നിര്‍മ്മിച്ചു നല്‍കണമെന്ന് എംഎല്‍എ പിസി ജോര്‍ജ്. പിണറായി വിജയന് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും പി സി ജോര്‍ജ്…
-
ഐ.എസിന്റെ ‘യുദ്ധമന്ത്രി’ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ ‘യുദ്ധമന്ത്രി’യെന്ന വിശേഷണമുള്ള അബു ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അബു കൊല്ലപ്പെട്ടതായി ഐ.എസ്. അനുഭാവ വാര്‍ത്താ ഏജന്‍സി ‘അമാക്’റിപ്പോര്‍ട്ട് ചെയ്തു.ഒമര്‍…
-
എം കെ ദാമോദരനെ വെച്ചത് പ്രതിഫലം നൽകിക്കൊണ്ടല്ല; ഏതു കേസ് ഏറ്റെടുക്കണം എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം ആണ് എന്നും മുഖ്യമന്ത്രി സഭയിൽ
ക്വാറി മാഫിയയ്ക്ക് എതിരെ സർക്കാർ നൽകിയ കേസിലും ക്വാറി ഉടമകൾക്ക് വേണ്ടി എംകെ ദാമോദരൻ ഹാജരാകും. ഈ ഹർജി നാളെ കോടതി പരിഗണിക്കുമ്പോള്‍ എംകെ ദാമോദരനാകും ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരാവുക.മുഖ്യമന്ത്രിയുടെ നിയമോപദേശകൻ അഡ്വ.…
-
വിഎസ്സിന്റെ ഇരട്ടപ്പദവി: നിയമ ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും
വിഎസ് അച്ചുതനന്ദന് ക്യാബിനറ്റ് പദവി നൽകാനായി ഇരട്ടപ്പദവി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. 65 വർഷത്തെ മുൻകാല പ്രാബല്യം കൂടിയാണ് ബില്‍ അവതരിപ്പിക്കുന്നത്. എംഎൽഎയായ വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ…
-
വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത്. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെയാണ് ഇത്തവണ സാധ്വിയുടെ ആക്രമണം. സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക്…
-
മദ്രാസ് ഐഐടിയില്‍ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു
മദ്രാസ് ഐഐടിയില്‍ രണ്ടു ഗവേഷക വിദ്യാര്‍ഥിനികളെ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. വിജയലക്ഷ്മി(47) പി. മഹേശ്വരി(34) എന്നിവരെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയതു അന്വേഷിക്കണമെന്നും ഇതു സംബന്ധിച്ച് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയാറാണെന്നും…
-
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കായംകുളം താപവൈദ്യുത നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍
സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കായംകുളം താപവൈദ്യുത നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍. നാഫ്തയ്ക്ക് പകരം പ്രകൃതിവാതകം ഇന്ധനമാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളണം. കായംകുളം താപവൈദ്യുത നിലയം കേരളത്തിന് ബാധ്യതയാകാതിരിക്കാന്‍ നാഫ്തയ്ക്ക് പകരം…
-
ടി എ റസാക്കിന് സര്‍ക്കാരിന്റെ ചികിത്സാ സഹായം അനുവദിച്ചു
വൃക്കസംബന്ധമായ ചികിത്സയ്ക്കായി ചലച്ചിത്ര സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ ടി എ റസ്സാക്കിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. ഇത് കൂടാതെ കാസര്‍ഗോഡ് മുങ്ങിമരിച്ച…
-
പഞ്ചാബ് അതിര്‍ത്തിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 100 കോടിയുടെ ഹെറോയില്‍ പിടികൂടി
പഞ്ചാബിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 21 കിലോ ഗ്രാം ഹെറോയില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ നൂറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിലാണ് പിടികൂടിയത്. അതിര്‍ത്തിയിലെ മുള്ളുവേലിക്കടുത്തേക്ക് ഹെറോയിന്‍ പൊതികള്‍ വലിച്ചെറിഞ്ഞ ലഹരി…

Local News
















