വാദിക്കും പ്രതിക്കും വേണ്ടി ഹാജരാകാന്‍ എം കെ ദാമോദരന് പ്രത്യേക കോടതി നിര്‍മ്മിച്ചു നല്‍കണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്


വാദിക്കും പ്രതിക്കും വേണ്ടി ഹാജരാകാന്‍ എം കെ ദാമോദരന് പ്രത്യേക കോടതി നിര്‍മ്മിച്ചു നല്‍കണമെന്ന് എംഎല്‍എ പിസി ജോര്‍ജ്. പിണറായി വിജയന്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.


ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനെ ചൊല്ലിയുളള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടി് എം.കെ. ദാമോദരന്‍ ഹാജരാകുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്.




Sharing is Caring