പഞ്ചാബ് അതിര്‍ത്തിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 100 കോടിയുടെ ഹെറോയില്‍ പിടികൂടി


പഞ്ചാബിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 21 കിലോ ഗ്രാം ഹെറോയില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ നൂറ് കോടി രൂപ വിലമതിക്കുന്ന ഹെറോയിലാണ് പിടികൂടിയത്. അതിര്‍ത്തിയിലെ മുള്ളുവേലിക്കടുത്തേക്ക് ഹെറോയിന്‍ പൊതികള്‍ വലിച്ചെറിഞ്ഞ ലഹരി കടത്തുകാര്‍ ബിഎസ്എഫ് ടീമിനു നേര്‍ക്കു വെടിയുതിര്‍ത്തു. സൈന്യം തിരിച്ചും വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കടത്തുകാര്‍ രക്ഷപ്പെട്ടു. പാകിസ്താന്‍ സ്വദേശികളാണ് സംഭവത്തിന് പിന്നില്‍.


21 പാക്കറ്റുകളിലായാണ് ഹെറോയിന്‍ കടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു വെടിവയ്പ് നടന്നതെന്ന് ബിഎസ്എഫ് ഡിഐജി ആര്‍ എസ്.കഠാരിയ അറിയിച്ചു. അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മിതമായ ഷോട്ട് ഗണ്ണും സൈന്യം കണ്ടെടുത്തു.




Sharing is Caring