പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് പി. ജയരാജന്‍

വിവരക്കേട് പറയുന്ന പ്രതിപക്ഷ നേതാവ് നിയമസഭക്ക് അപമാനമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കണ്ണൂരില്‍ ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് സംഘപരിവാറാണെന്നും ആര്‍എസ്എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ധനരാജിന്റേതെന്നും ജയരാജന്‍ പറഞ്ഞു.കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പി. ജയരാജന്‍ പരസ്യമായി നേതൃത്വം നല്‍കുകയാണെന്ന് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.ചെന്നിത്തലയുടെ ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *