തുള്ള’ പരാമര്‍ശം; കെജ്‌രിവാള്‍ വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കണമെന്ന് ദില്ലി ഹൈക്കോടതി


മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വിവാദ ‘തുള്ള’ പരാമര്‍ശത്തിനെതിരെ ദില്ലി ഹൈക്കോടതി. തുള്ള എന്ന വാക്ക് ഡിക്ഷണറിയില്‍ ഇല്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ വാക്കിന്റെ അര്‍ത്ഥം വ്യക്തമാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓഗസ്റ്റ് 21 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കെജ്‌രിവാള്‍ ഇതിനുള്ള വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തേ കേസ് പരിഗണിച്ച കോടതി തുള്ള പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാളിന് സമന്‍സ് അയച്ചിരുന്നു. ഈ മാസം പതിനാലിന് മുന്‍പ് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കെജ്‌രിവാള്‍ കോടതിയില്‍ നേരിട്ടെത്തിയത്.


കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കെജ്‌രിവാള്‍ ദില്ലി പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൊലീസിനെ വില കുറച്ചു കാണിക്കുന്ന തുള്ള എന്ന നാടന്‍ പദം കെജ്‌രിവാള്‍ ഉപയോഗിച്ചത്. തുള്ള എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നു കാണിച്ച് കോണ്‍സ്റ്റബിള്‍മാരായ കപൂര്‍ സിംഗ് ചികാര, അജയ്കുമാര്‍ തനേജ എന്നിവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.




Sharing is Caring