പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ജൂലൈ29ന് രാജ്യവ്യാപകമായി പണിമുടക്കും


പൊതു-സ്വകാര്യ മേഖലാ ബാങ്കുകളിലെ ജീവനക്കാര്‍ ജൂലൈ29ന് രാജ്യവ്യാപകമായി പണിമുടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് ജീവനക്കാരുടെ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ വിവിധ യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് സമരം. പത്തു ലക്ഷത്തോളം ജീവനക്കാര്‍ ഏകദിന സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘടന വ്യക്തമാക്കി.
പൊതു മേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനും സ്വകാര്യ മൂലധന നിക്ഷേപം വര്‍ദ്ധിപ്പിക്കാനുമുള്ള നീക്കത്തിനെതിരേയും ബാങ്കിംഗ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിനെതിരോയുമാണ് സംഘടനകള്‍ സമരരംഗത്തെത്തിയത്.




Sharing is Caring