സംസ്ഥാനത്ത് നിയമന നിരോധനമുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്: മാനദണ്ഡമനുസരിച്ച് പുതിയ നിയമനങ്ങള്‍ നടത്തും

ബജറ്റ് പ്രഖ്യാപനത്തിലെ നിയമന നിരോധന തീരുമാനം തിരുത്തി ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പുതിയ തസ്തികകളും നിയമനങ്ങളുമുണ്ടാവില്ലെന്ന പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും മാനദണ്ഡമനുസരിച്ച് പുതിയ നിയമനങ്ങള്‍ ഉണ്ടാകുമെന്ന് ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

ബജറ്റില്‍ തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ലായങ്ങളിലെ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കും, പൂട്ടികിടക്കുന്ന തോട്ടങ്ങള്‍ തുറക്കും. പ്ലാന്റേഷന്‍ മേഖലയിലെ പഞ്ചായത്തുകള്‍ക്ക് അധിക തുക നല്‍കുമെന്നും വള്ളംകളി പ്രോത്സാഹനത്തിന് രണ്ടു കോടിയും ശുചിത്വമിഷന് 15 കോടിയും അധികം നല്‍കുമെന്നും ബജറ്റ് മറുപടി പ്രസംഗത്തില്‍ ഐസക് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *