സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കായംകുളം താപവൈദ്യുത നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍


സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ കായംകുളം താപവൈദ്യുത നിലയം അടച്ചുപൂട്ടേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയല്‍. നാഫ്തയ്ക്ക് പകരം പ്രകൃതിവാതകം ഇന്ധനമാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊള്ളണം. കായംകുളം താപവൈദ്യുത നിലയം കേരളത്തിന് ബാധ്യതയാകാതിരിക്കാന്‍ നാഫ്തയ്ക്ക് പകരം പ്രകൃതിവാതകം ഇന്ധനമാകണം. ഇതിലൂടെ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനാകുമെന്നും ഗോയല്‍ പറഞ്ഞു.


എന്നാല്‍ ഇന്ധനമാറ്റം അനിശ്ചിതമായി നീളുകയാണ്. എന്‍ടിപിസി നടത്തിപ്പുകാര്‍ മാത്രമാണ്. ഗുണഭോക്താക്കള്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരാണ് ഊര്‍ജമാറ്റത്തിനായുള്ള പദ്ധതി തയ്യാറാക്കേണ്ടതെന്നും ഗോയല്‍ ഓര്‍മമ്മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കും. എന്നാല്‍ അത്തരമൊരു നിലപാട് കേരളത്തിന്റെ ഭാഗത്തുനിന്നും ഇതുവരെയുണ്ടായിട്ടില്ലെന്നും ഗോയല്‍ വ്യക്തമാക്കി.




Sharing is Caring