ഐ.എസിന്റെ ‘യുദ്ധമന്ത്രി’ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്


ഭീകരസംഘടന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ‘യുദ്ധമന്ത്രി’യെന്ന വിശേഷണമുള്ള അബു ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അബു കൊല്ലപ്പെട്ടതായി ഐ.എസ്. അനുഭാവ വാര്‍ത്താ ഏജന്‍സി ‘അമാക്’റിപ്പോര്‍ട്ട് ചെയ്തു.ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടുവെന്നത് വലിയ വാര്‍ത്തയാണെന്ന് വാഷിങ്ടന്‍ ഡി.സി പ്രതികരിച്ചിരുന്നു. അതേസമയം കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ്. അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അബു കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ നേരത്തെ അവകാശപ്പെട്ടെങ്കിലും ‘അമാക്’ ഇത് നിഷേധിച്ചിരുന്നു.


ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സൈനിക ഉപദേശകനായാണ് ഒമര്‍ അല്‍ഷിഷാനി അറിയപ്പെടുന്നത്.




Sharing is Caring