ഷാരോണ്‍ വധക്കേസ് ; ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഫെബ്രുവരി ഒന്നിന് പരിഗണിക്കാന്‍ മാറ്റി


പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഫെബ്രുവരി ഒന്നിന് പരിഗണിക്കാന്‍ മാറ്റി.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.


ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നാണ് വാദം. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവും പോലീസിന്റെ റിപ്പോര്‍ട്ടും നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം.




Sharing is Caring