News Sections: News
-
കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി: നജ്മ ഹെപ്തുള്ളയും സിദ്ധേശ്വരയും രാജിവച്ചു
കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്തുള്ളയും ജി.എം. സിദ്ധേശ്വരയും കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന നജ്മ ഹെപ്തുള്ളയുടെ ഒഴിവില്‍ സഹമന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിക്കാണ് സ്വതന്ത്ര ചുമതല. ഘന വ്യവസായ, പബ്ലിക്ക് എന്റര്‍പ്രൈസ് വകുപ്പ് മന്ത്രിയായിരുന്നു…
-
കോഴിക്കോട് വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു
കോഴിക്കോട് വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ച്ചിത്, ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദില്‍ എന്നിവരാണ് മരിച്ചത്.സ്കൂളില്‍ നിന്ന്…
-
ഇസ്ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഐഎസ് നടത്തുന്നതെന്ന് അബ്ദുള്‍ നാസര്‍ മഅ്ദനി
ഐഎസ്ഭീകരര്‍ കൊല്ലുന്നത് ഇസ്ലാമിനെയെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനി. ഇസ്ലാമിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ് ഐഎസ് നടത്തുന്നതെന്നും ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും മഅ്ദനി പറഞ്ഞു. വഴിതെറ്റി പോകുന്നവരെ ഒറ്റപ്പെടുത്തണമെന്നും ജാഗ്രതപാലിക്കണമെന്നും മഅ്ദനി പറഞ്ഞു.
-
മോഡിസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് ശക്തമായ താക്കീത് നല്കി സിപിഐ എമ്മിന്റെ സംസ്ഥാന വ്യാപകപ്രതിഷേധം
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാർ തുടർന്നുപോരുന്ന ജനദ്രോഹനയങ്ങൾക്കുമെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ചിലും ധര്‍ണ്ണയിലുമാണ് കേന്ദ്ര സര്‍ക്കാരിനെതിരായ വിരോധം ആളിക്കത്തിയത്. സംസ്ഥാനവ്യാപകമായി സിപിഐ എം സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ആയിരങ്ങള്‍ അണിനിരന്നു.…
-
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാട്: കോടിയേരി
ശബരിമലയില്‍ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും.…
-
ഡിഫ്തീരിയ: എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
കേരളത്തിലെ വടക്കന്‍ മേഖലയില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലപ്പുറം ജില്ലകളില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ചിലര്‍ മടികാണിച്ചിരുന്നു. ഇതു തടയുന്നതിന് വിവിധ സംഘടനകളുടെയും…
-
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എംകെ ദാമോദരന്‍ ഹാജരായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി
സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ എം കെ ദാമോദരന്‍ ഹാജരായിട്ടുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും. സാന്‍ഡിയോഗോ മാര്‍ട്ടിനു വേണ്ടി ഹാജരായത് കേന്ദ്ര സര്‍ക്കാര്‍…
-
ബാര്‍ കോഴ: തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
ബാര്‍കോഴക്കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. പുതിയ തെളിവുകള്‍ ലഭിച്ചാല്‍ പുനരന്വേഷണമാകാമെന്നും ഇപ്പോള്‍ അത്തരം തെളിവുകളില്ലെന്നും വിജിലന്‍സ് പ്രോസിക്യൂട്ട്രര് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിക്കാര്‍ പുതിയ തെളിവുകള്‍ കൊണ്ടുവന്നാല്‍…
-
കാശ്മീര്‍ സംഘര്‍ഷം: ഉന്നതതല യോഗംഅല്പസമയത്തിനകം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മു കശ്മീര്‍ സംഘര്‍ഷം വിലയിരുത്താന്‍ അല്പസമയത്തിനകം ഉന്നതതല യോഗം ചേരും. കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് അമേരിക്കന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. ആഫ്രിക്കന്‍…
-
ഇന്ത്യയും കെനിയയും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പുവച്ചു; മോദിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയേറ്റയും തമ്മില്‍ ഏഴ് കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ സഹകരണം, കയറ്റുമതി സാധനങ്ങളുടെ ഗുണനിലവാരം, ദേശീയ ഭവന പദ്ധതി എന്നീ കരാറുകളിലാണ് പ്രധാനമായും ഒപ്പുവച്ചത്. കെനിയയ്ക്കു നല്കുന്ന…

Local News
















