കെ.എസ്.ഇ.ബി കൊയിലാണ്ടി ഓഫിസിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്ത നടപടിയിൽ പ്രതിഷേധിക്കുക

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി നോർത്ത് സെക്ഷനിലെ ജീവനക്കാർക്ക് നേരെയുണ്ടായ മർദ്ധനത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ പ്രതിഷേധിച്ചു.കഴിഞ്ഞ 2 ദിവസം മുമ്പ് ഉച്ചയ്ക്ക് വൈദ്യുത തടസം നേരിട്ടതിന് ഫോണിൽ വിളിച്ച് പരാതി രജിസ്ട്രർ ചെയ്യേണ്ടതിന് പകരം കണ്ടെയ്മെൻറ് സോണായ പ്രദേശത്ത് കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെ.എസ്.ഇ.ബി ഓഫീസിനകത്ത് അതിക്രമിച്ച് കയറുകയു ആ സമയത്ത് ഓഫീസിനകത്ത് ജോലി ചെയ്ത ജീവനക്കാരെ മർദ്ധിക്കുകയും, തൊഴിലാളികളെ അസഭ്യം പറയുകയും ചെയ്ത അക്രമിയെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്ന് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ വടകര ഡിവിഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *