കോഴിക്കോട് വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ച്ചിത്, ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ആദില്‍ എന്നിവരാണ് മരിച്ചത്.സ്‌കൂളില്‍ നിന്ന് കുട്ടികള്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.മുന്നിലുളള ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട കാര്‍ കുട്ടികളെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.













