ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാട്: കോടിയേരി


ശബരിമലയില്‍ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് സിപിഐ എം നിലപാടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ശബരിമലയില്‍ മാത്രമല്ല എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കണമെന്നാണ് പാര്‍ടി നിലപാടെന്നും കോടിയേരി പറഞ്ഞു. എല്ലാ മതത്തിന്റേതായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഐ എം എതിരാണ്. അത്തരക്കാരെ സമൂഹത്തില്‍ നിന്ന് ഒറ്റപെടുത്തണം. ഭീകരവാദ പ്രവര്‍ത്തനം ഒരു മതത്തിന്റേതായ തരത്തിലുള്ള പ്രചാരണങ്ങള്‍ രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.




Sharing is Caring